താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് ഡെങ്കിപ്പനി ബാധിച്ചത് ഗൗരവകരമായി കാണണം: ബുജെപി നേതാവ് പ്രഫുൽ കൃഷ്ണൻ

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ ഉൾപ്പെടെ ഡെങ്കിപ്പനി ബാധിച്ചത് നഗരസഭ തുടരുന്ന ഭരണ പരാജയത്തിന്റെ തുടർച്ചയാണെന്ന് ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണൻആരോപിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടി മുനിസിപ്പാലിറ്റി കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രഫുൽ കൃഷ്ണൻ. കെ , കെ വൈശാഖ് അധ്യക്ഷത വഹിച്ചു.
.

.
ജില്ലാ ജനറൽ സെക്രട്ടറി എസ്, ജയ് കിഷ് മാസ്റ്റർ. ജില്ലാ വൈ: പ്രസിഡണ്ടുമാരായ അഡ്വ: വി. സത്യൻ. വി കെ ജയൻ. എസ്, സി, മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിനീഷ് മാസ്റ്റർ. വായനാരി വിനോദ്. അതുൽ പെരുവട്ടൂർ. ജിതേഷ് കാപ്പാട്. രവി വല്ലത്ത്. ഷാജി കാവുവട്ടം എന്നിവർ നേതൃത്വം നൽകി.
