ജനാധിപത്യ മഹിളാ അസോസിയേഷന് ആദ്യകാല പ്രവര്‍ത്തക ടി കെ മീനാക്ഷി അമ്മയുടെ 49-ാം ചരമവാർഷികം ആചരിച്ചു
കൊയിലാണ്ടി: ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആദ്യ സംഘടനാ രൂപമായ കേരള മഹിളാ ഫെഡറേഷൻ കോഴിക്കോട് ജില്ലയുടെ പ്രഥമ ജില്ലാ വൈസ് പ്രസിഡണ്ടും ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകയുമായ ടി കെ മീനാക്ഷി അമ്മയുടെ 49-ാം ചരമ വാർഷികം കാഞ്ഞിലശ്ശേരിയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. കാഞ്ഞിലശ്ശേരിയിലെ പി കൃഷ്ണപിള്ള ഓഡിറ്റോറിയത്തിൽ നടന്ന വനിത സംഗമം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.
.

.
ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ബിന്ദു സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ. ഇ അനിൽകുമാർ, ശാലിനി ബാലകൃഷ്ണൻ, ഷൈജു,എൻ പി, ബീന എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ചേമഞ്ചേരി ഡിവിഷൻ സ്ഥാനാർത്ഥി വി കെ വിപിൻദാസ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് സ്ഥാനാർത്ഥി കെ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. വി എം ജാനകി നന്ദി പറഞ്ഞു.



