ദില്ലി മദ്യനയ അഴിമതി കേസ്; ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും

ദില്ലി മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചിരുന്നു. നോട്ടീസില്‍ ഏപ്രിൽ 2 ന് മുമ്പ് മറുപടി നൽകാൻ കോടതി ഇഡിയോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ന് ഹർജിയില്‍ അന്തിമ തീർപ്പ് ഉണ്ടാകുമെന്നാണ് കോടതി വ്യക്തമാക്കിയത്. അതേ സമയം അരവിന്ദ് കെജ്‌രിവാൾ ജൂഡിഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ഈ മാസം 15വരെയാണ് റൗസ് അവന്യൂ കോടതി കെജ്‌രിവാളിനെ ജൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. അതിനിടെ ഇന്നലെ മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ആം ആദ്മി നേതാവും എംപിയുമായ സഞ്ജയ് സിംഗിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

