ദില്ലി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ദില്ലി മദ്യനയ അഴിമതി കേസിലെ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിക്കവേ ഇഡിയോട് കോടതി ചോദ്യങ്ങൾ ഉയർത്തിയിരുന്നു.

കേസിൽ ലോക്സഭാ തെരഞ്ഞെടുപ്പിനെ തൊട്ട്മുന്‍പ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം എന്താണെന്ന് വിശദീകരിക്കാൻ ഇഡിയോട് സുപ്രീം കോടതി ആവശ്യപെട്ടു. ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഇന്ന് വിശദീകരണം നൽകാനാണ് ഇഡിയോട് കോടതി ആവശ്യപെട്ടിരിക്കുന്നത്.

