KOYILANDY DIARY.COM

The Perfect News Portal

ദില്ലി മദ്യനയ അ‍ഴിമതിക്കേസ്; കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷയില്‍ ഇന്ന് വിധി പറയും

ദില്ലി മദ്യനയ അ‍ഴിമതിക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷയില്‍ ഇന്ന് വിധി പറയും. മകന്റെ പരീക്ഷ അടക്കം ചൂണ്ടിക്കാട്ടിയാണ് കവിത കോടതിയെ സമീപിച്ചത്.

കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് കവിതയ്ക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചിരുന്നു. കവിതയ്ക്ക് ജാമ്യം നല്‍കുന്നത് നിലവില്‍ നടക്കുന്ന അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് ഇഡി വാദം. ചൊവ്വാഴ്ച വരെയാണ് കവിതയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

Share news