KOYILANDY DIARY.COM

The Perfect News Portal

ദില്ലി മദ്യനയക്കേസ്; അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ദില്ലി മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. സിബിഐയുടെ മറുപടി തേടിയ കോടതി കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് 23-ലേക്ക് മാറ്റി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ആഗസ്റ്റ് 5ന് ദില്ലി ഹൈക്കോടതി കെജ്രിവാളിന്റെ സിബിഐ അറസ്റ്റ് ശരിവെയ്ക്കുകയും ജാമ്യാപേക്ഷ തളളുകയും ചെയ്തിരുന്നു. പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇ ഡി കേസില്‍ ജൂലൈ 12ന് സുപ്രീംകോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ സിബിഐ അറസ്റ്റ് ചെയ്തതിനാല്‍ ജയില്‍വാസം നീളുകയാണ്.

Share news