KOYILANDY DIARY.COM

The Perfect News Portal

ഡൽഹി മദ്യനയക്കേസ്; കെ കവിതയുടെ ജുഡീഷ്യൽ കസ്‌റ്റഡി നീട്ടി

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ബിആർഎസ്‌ നേതാവ്‌ കെ കവിതയുടെ ജുഡീഷ്യൽ കസ്‌റ്റഡി മെയ്‌ 20 വരെ നീട്ടി. സിബിഐയും ഇഡിയും എടുത്ത കേസുകളിൽ ജാമ്യം തേടി കവിത സമർപ്പിച്ച ഹർജികൾ കോടതി നേരത്തെ തള്ളിയിരുന്നു. ഡൽഹി മദ്യനയക്കേസിൽ മാർച്ച്‌ 15നാണ്‌ കെ കവിതയെ എൻഫോഴ്‌സ്‌മെന്റ്‌ ഹൈദരാബാദിൽ നിന്നും അറസ്‌റ്റ്‌ ചെയ്‌തത്‌. ഏപ്രിൽ 11ന്‌ സിബിഐയും അവരുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. 

ഡൽഹിമദ്യനയത്തിൽ ദക്ഷിണേന്ത്യൻലോബിയെയും ആംആദ്‌മി പാർടിയെയും ബന്ധിപ്പിച്ച കണ്ണിയാണ്‌ കെ കവിതയെന്നാണ്‌ സിബിഐയുടെയും ഇഡിയുടെയും ആരോപണം. എന്നാൽ, രാഷ്ട്രീയപ്രേരിതമായി കേസിൽ കുടുക്കുകയായിരുന്നെന്നാണ്‌ കവിതയുടെ പ്രതികരണം. ഡൽഹി മദ്യനയക്കേസിൽ ജാമ്യംതേടി ബിആർഎസ്‌ നേതാവ്‌ കെ കവിത സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇഡി നിലപാട്‌ തേടിയിരുന്നു. ഈ മാസം 24ന് ഹർജി പരി​ഗണിക്കും.