KOYILANDY DIARY

The Perfect News Portal

അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇ ഡി അപ്പീലിൽ ദില്ലി ഹൈകോടതി ഇന്ന് വിധി പറയും

ദില്ലി: മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇ ഡി അപ്പrലിൽ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. വിചാരണക്കോടതി ഉത്തരവിന് എതിരെയാണ് അപ്പീൽ. അതേസമയം ജാമ്യം താല്‍ക്കാലികമായി തടഞ്ഞ ദില്ലി ഹൈക്കോടതി നടപടിക്കെതിരെ കെജ്‍രിവാള്‍ സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്. ഇന്ന് തന്നെ ഹര്‍ജി കേള്‍ക്കണമെന്ന് കെജ്‍രിവാളിന്‍റെ അഭിഭാഷകര്‍ അവധിക്കാല ബെഞ്ചിന് മുന്‍പാകെ മെന്‍ഷന്‍ ചെയ്യും.

 

വെള്ളിയാഴ്ചയാണ് കെജ്‍രിവാളിന് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. പിന്നാലെ ഇഡിയുടെ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ജാമ്യം താല്‍ക്കാലികമായി സ്റ്റേ ചെയ്തു. വിചാരണക്കോടതി, തങ്ങളുടെ വാദങ്ങള്‍ പരിഗണിച്ചില്ലെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ 45-ാം വകുപ്പിന്‍റെ ലംഘനമാണിതെന്നുമാണ് ഹൈക്കോടതിയില്‍ ഇഡി വാദിച്ചത്.