ദില്ലി സ്ഫോടനം: ഡോക്ടർ ഉമർ നബിയുടെ വീട് തകർത്ത് സുരക്ഷ സേന
.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ മുഖ്യ സൂത്രധാരൻ എന്ന് കരുതപ്പെടുന്ന ഡോക്ടർ ഉമർ നബിയുടെ വീട് തകർത്ത് സുരക്ഷ സേന. പുൽവാമയിൽ ഉള്ള വീട് ഇന്ന് പുലർച്ചെയാണ് സുരക്ഷാ സേന ഐ ഇ ഡി ഉപയോഗിച്ച് തകർത്തത്. നേരത്തെ പുല്‍വാമ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളും പൊലീസ് തകര്‍ത്തിരുന്നു. ആള്‍ത്താമസമുണ്ടായിരുന്ന വീടാണ് ഇന്ന് പുലർച്ചയോടെ പൊലീസ് തകര്‍ത്തത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ കൂടി പിടിയിലായിട്ടുണ്ട്. കാൺപൂരിൽ നിന്ന് അനന്ത്നാഗ് സ്വദേശി മുഹമ്മദ് ആരിഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഇതു വരെ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി. അതേസമയം ചെങ്കോട്ടയിൽ സ്ഫോടനം നടത്താൻ തന്നെ ആയിരുന്നു ഉമറും കൂട്ടാളികളും പദ്ധതിയിട്ടിരുന്നത് എന്നും 4 സിറ്റികളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടു എന്നതരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. എഡിജി വിജയ് സാഖറെ നയിക്കുന്ന പത്തംഗ എൻഐഎ സംഘമാണ് കേസിന് നേതൃത്വം നൽകുന്നത്.




