KOYILANDY DIARY

The Perfect News Portal

ശമ്പള പരിഷ്കരണ നടപടികൾ വൈകിച്ചത് ജീവനക്കാരോടുള്ള വെല്ലുവിളി: കെ.എം അഭിജിത്ത്

കൊയിലാണ്ടി: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ 12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാതെ നീട്ടികൊണ്ടുപോകുന്നത് ജീവനക്കാരോടുളള വെല്ലുവിളിയാണെന്നും കുടിശ്ശികയായിട്ടുള്ള DA ഉൾപ്പെടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും ഉടൻ അനുവദിക്കണമെന്നും കെ.എസ് യു മുൻ സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് ആവശ്യപ്പെട്ടു. ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ജീവനക്കാരോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
കേരള എൻ.ജി ഒ അസോസിയേഷൻ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിയ പ്രതിഷേധാഗ്നി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി ബ്രാഞ്ച് പ്രസിഡണ്ട് ഷാജി മനേഷ് എം. അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ബിനു കോറോത്ത്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പ്രതീഷ് വി, സുരേഷ് ബാബു ഇ, ജില്ലാ വൈസ് പ്രസിഡണ്ട് ഷാജീവ് കുമാർ എം, പ്രദീപ് സായി വേൽ, ലജീഷ് കുമാർ കെ, ഷീബ എം, അനിൽകുമാർ കെ, സിബി എം.വി, ടി.ടി രാമചന്ദ്രൻ തുടങ്ങിയർ സംസാരിച്ചു.