നവീകരിച്ച ക്ഷേത്ര തിരുമുറ്റം സമർപ്പണം
![](https://koyilandydiary.com/wp-content/uploads/2024/05/29-24-1024x943.jpg)
കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനത്തിൽ നവീകരിച്ച ക്ഷേത്ര തിരുമുറ്റം സമർപ്പിച്ചു. ടി പി രാഘവൻ സ്മരണാർത്ഥം ലക്ഷ്മി പി ടി, പ്രീതി സുരേഷ് പി ടി കുപ്പാമ്പുറത്ത് താഴെ കുടുംബാഗംങ്ങൾ എന്നിവരുടെ സഹായത്താലാണ് നവീകരണം നടത്തിയത്.
Advertisements
![](https://koyilandydiary.com/wp-content/uploads/2022/09/shobika-box.jpg)
നവീകരിച്ച ക്ഷേത്ര തിരുമുറ്റം ക്ഷേത്രം തന്ത്രി ശ്രീ മേപ്പാട് ഇല്ലത്ത് സുബ്രമണ്ണ്യൻ നമ്പൂതിരിയും ക്ഷേത്രം മേൽശാന്തി ശ്രീ നാരായണൻ മൂസത് എന്നിവർ ചേർന്നു ഭദ്രദീപം കൊളുത്തി സമർപ്പണം നടത്തി. ക്ഷേത്രം മുഖ്യ രക്ഷാധികാരി കെ രാഘവൻ (പ്രസിഡന്റ്) ഇ കെ കുഞ്ഞിരാമൻ (സെക്രട്ടറി) എം കെ ബാലകൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)