ശ്രീ താഴത്തയിൽ ക്ഷേത്രത്തിൽ സഹസ്രദീപ സമർപ്പണം
കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത് രാമൻ ക്ഷേത്രത്തിൽ മകരവിളക്കിനോടനുബന്ധിച്ച് വർഷാവർഷം നടത്തിവരാറുള്ള സഹസ്ര ദീപ സമർപ്പണവും മകര സംക്രമണ വിശേഷാൽ പൂജകളും ജനുവരി 15ന് തിങ്കളാഴ്ച വൈകുന്നേരം നടക്കുമെന്നും എല്ലാവരുടെയും സഹായ സഹകരണവും സാനിധ്യവും ഉണ്ടാകണമെന്ന് ക്ഷേത്രക്കമ്മിറ്റി അഭ്യർത്ഥിച്ചു.



