കണ്ണൻകടവ് സ്കൂളിൽ കെ.എം.സി.സിയുടെ കുഴൽ കിണർ സമർപ്പണം
കാപ്പാട്: കുടിവെള്ളത്തിന് പ്രയാസം അനുഭവിക്കുന്ന കണ്ണൻകടവ് ഗവ. ഫിഷറീസ് എൽ.പി സ്‌കൂളിന് റിയാദ് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നിർമിച്ച കുഴൽ കിണർ സമർപ്പിച്ചു. മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മൊയ്‌ദീൻ കോയ അധ്യക്ഷനായി.

വാർഡ് വികസന സമിതി കൺവീനർ എ. ടി ബിജു അംഗങ്ങളായ ടി.വി ചന്ദ്രഹാസൻ, പ്രജുമോൻ, പി. പി വാണി, ചേമഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ആലിക്കോയ തെക്കെയിൽ, കണ്ണൻകടവ് ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി. കെ ഇമ്പിച്ചി അഹമ്മദ്, പി.ടി.എ പ്രസിഡണ്ട് പി. പി ശരണ്യ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ജോർജ് മാസ്റ്റർ സ്വാഗതവും നന്ദകുമാർ മാസ്റ്റർ നന്ദിയും പറഞ്ഞു.
