പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫിബ്രവരി 8ന്

കൊയിലാണ്ടി: പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫിബ്രവരി 8ന്. വിശേഷാൽ പൂജ തന്ത്രി പാടേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.

പ്രധാന ശ്രീകോവിൽ പ്രതിഷ്ഠാദിനപൂജ, നാഗ പ്രതിഷ്ഠയിൽ തന്ത്രി പൂജ, കരിങ്കാളി ഭഗവതിയക്ക് നിവേദ്യപൂജ, ഗുരുസ്ഥാനത്ത് നിവേദ്യ പൂജ എന്നിവയുണ്ടായിരിക്കും. ഉച്ചയ്ക്ക് 12 മണി മുതൽ പ്രസാദൂട്ട്.
