KOYILANDY DIARY.COM

The Perfect News Portal

വയോജന ഫണ്ട് പൂർണ്ണമായും വയോജനങ്ങൾക്കായി നീക്കിവെക്കുക

.
തിക്കോടി: വിവിധ ആവശ്യങ്ങള്‍ ഇന്നയിച്ച് സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് മാർച്ചും, ധർണയും നടത്തി. ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ശാന്ത കുറ്റിയിൽ അധ്യക്ഷത വഹിച്ചു. സമരത്തിനിടെ പഞ്ചായത്ത് സെക്രട്ടറിക്ക് ആവശ്യങ്ങളടങ്ങിയ നിവേദനവും കൈമാറി.
.
.
വയോജന ഫണ്ട് പൂർണമായും വയോജനങ്ങൾക്കായി നീക്കിവെക്കുക, പദ്ധതി രൂപീകരണ സമയത്ത് വയോജനങ്ങളുടെ സംഘടനയുമായി ബന്ധപ്പെടുക, ക്ഷേമ പെൻഷന് വർഷാവർഷം ആവശ്യപ്പെടുന്ന വരുമാന സർട്ടിഫിക്കറ്റ് നിർത്തലാക്കുക, വയോജനങ്ങൾക്ക് നിഷേധിക്കപ്പെട്ട റെയിൽവേ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കാനും, മറ്റ് ആവശ്യങ്ങൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ നടത്തിയത്..
.
ബാലൻ കേളോത്ത്,പി. രാമചന്ദ്രൻ നായർ, ആമിന ടീച്ചർ, അബൂബക്കർ മാസ്റ്റർ കെ.എം, കാദർ പള്ളിക്കര എന്നിവർ സംസാരിച്ചു. 
Share news