മ്മു കശ്മീര്‍ കത്രയിലെ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 41 ആയി

ജമ്മു കശ്മീരിലെ കത്രയിലെ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 41 ആയി. വൈഷ്ണോ ദേവി മണ്ണിടിച്ചിലിൽ മാത്രം 34 പേര്‍ മരിച്ചു. മരിച്ചവരിൽ 24 പേരെ തിരിച്ചറിഞ്ഞതായും അതിൽ 14 പേർ സ്ത്രീകളാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മഴയ്ക്ക് ശമനം ഉണ്ടായതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അധികൃതർ ദ്രുതഗതിയിലായി. വൈഷ്‌ണോ ദേവി മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രക്ഷാപ്രവർത്തകർ കൂടുതൽ മൃതദേഹങ്ങൾ പുറത്തെടുത്തു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് പതിനായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. അഖ്‌നൂർ സെക്ടറിൽ അരുവി കരകവിഞ്ഞൊഴുകി.

മോശം കാലാവസ്ഥയെ തുടർന്ന് ജമ്മു കശ്മീരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാഴാഴ്ച അടച്ചിടും. ജമ്മു, കത്ര സ്റ്റേഷനുകളിലേക്കും തിരിച്ചുമുള്ള 58 ട്രെയിനുകൾ റദ്ദാക്കാൻ നോർത്തേൺ റെയിൽവേ ഉത്തരവിട്ടു. അതേസമയം ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിൽ 64 ട്രെയിനുകൾ താൽക്കാലികമായി നിർത്തിവയ്ച്ചു.

