തിക്കോടി ബസാർ സർവീസ് റോഡിൽ വീണ്ടും മരണക്കുഴികൾ
തിക്കോടി: നാഷണൽ ഹൈവേയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് തിക്കോടി പഞ്ചായത്ത് ബസാറിൽ വെള്ളക്കെട്ടും യാത്രാ ദുരിതവും തുടർക്കഥയവുന്നു. കഴിഞ്ഞമാസം ശക്തമായ സമരവുമായി നാട്ടുകാരുടെയും , വിവിധ രാഷ്ട്രീയപാർട്ടികളുടെയും നിരന്തര സമരത്തിന്റെയും ഫലമായി പരിഹാരം കാണുകയുണ്ടായി. പൊട്ടിപ്പൊളിഞ്ഞ സർവീസ് റോഡുകൾ മിനുക്ക് പണി ചെയ്ത് യാത്രാ യോഗ്യമാക്കിയിരുന്നു.

എന്നാൽ ഇപ്പോൾ സർവീസ് റോഡുകളിൽ വീണ്ടും പഴയതുപോലെ കുഴികൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബൈക്ക് യാത്രക്കാർക്കും, കാറുകൾക്കും, ബസ് കാത്തു നിൽക്കുന്ന യാത്രക്കാർക്കും വലിയ പ്രയാസം ഉണ്ടാക്കുന്ന സ്ഥിതിയിലാണുള്ളത്. നാഷണൽ ഹൈവേ വിഭാഗത്തിൻ്റെ പ്രവർത്തനങ്ങളുടെ അശ്രദ്ധയും സൂക്ഷ്മതക്കുറവും ആണ് ചുരുങ്ങിയ സമയത്തിനുള്ളിൽ വീണ്ടും ഇത്തരം കുഴികൾ രൂപപ്പെടാനുള്ള കാരണം. നാട്ടുകാരുമായി ആലോചിച്ച് ഭാവി സമരങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് ഇബ്രാഹിം തിക്കോടി, കെ.ടി. ചന്ദ്രൻ മാസ്റ്റർ എന്നിവർ പറഞ്ഞു.
