KOYILANDY DIARY.COM

The Perfect News Portal

സിദ്ധാർത്ഥന്റെ മരണം; സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്‌ഥരും ഇന്ന് വയനാട്ടിലെത്തും. സിബിഐ ഫൊറൻസിക് സംഘമടക്കമുള്ളവരാണ് ഇന്ന് വയനാട്ടിലെ പൂക്കോട് കോളേജിലെത്തുന്നത്. സിദ്ധാര്‍ത്ഥിന്റെ മരണ ദിവസം ഹോസ്റ്റലിലുണ്ടായിരുന്നവരോട്  ഇന്ന് രാവിലെ 9 ന് കോളേജിൽ ഹാജരാകണമെന്നും സിബിഐ നിർദ്ദേശിച്ചു. ഇവരുടെ മൊഴി രേഖപെടുത്തിയതിനു ശേഷമാകും തുടരന്വേഷണം. 

കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സ്റ്റാൻഡിങ് കൗൺസിൽ കൽപ്പറ്റ കോടതിയിൽ അപേക്ഷ നൽകി. കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. കണ്ണൂരിൽ നിന്നെത്തിയ എസ്പിയുടെ നേതൃത്വത്തിലുള്ള നാലംഗ സിബിഐ സംഘമായിരുന്നു പ്രാഥമിക അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥിന്റെ അച്ഛന്റെയും അമ്മാവന്റെയും മൊഴിയെടുത്തിരുന്നു. വയനാട് വൈത്തിരിയിലെ സിബിഐ ക്യാമ്പ് ഓഫീസിലാണ് മൊഴിയെടുത്തത്.

 

Share news