കാനത്തിൽ ജമീല എംഎൽഎ യുടെ വിയോഗം: ചൊവ്വാഴ്ച ഹർത്താൽ
കൊയിലാണ്ടി: കാനത്തിൽ ജമീല എംഎൽഎയുടെ വിയോഗത്തിൽ നാളെ കൊയിലാണ്ടി നഗരസഭ, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിൽ ചൊവ്വാഴ്ച ഹർത്താൽ. രാവിലെ മുതൽ ഉച്ചവരെ വ്യാപാരികളും, തുടർന്ന് വൈകീട്ട് 5 മണിവരെ സിപിഎംഉം ഹർത്താലിന് ആഹ്വാനം ചെയ്തു. അവശ്യ സർവ്വീസുകൾക്കും വാഹന ഗതാഗതത്തിനും തടസ്സം ഉണ്ടാകില്ല. ഹോട്ടലുകളും കൂൾബാറുകളും തുറന്ന് പ്രവർത്തിക്കും.
.

.
എംഎൽഎയുടെ ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ 11 മുതൽ 1 മണി വരെ കൊയിലാണ്ടി ഇ എം എസ് സ്മാരക ടൗൺ ഹാളിൽ പൊതു ദർശനത്തിനു വയ്ക്കും. രാവിലെ 8 മുതൽ 10 വരെ സി പി ഐ എം ജില്ലാ കമ്മറ്റി ഓഫീസായ സി എച്ച് കണാരൻ സ്മാരക മന്ദിരത്തിൽ പൊതു ദർശനമുണ്ടാകും. കൊയിലാണ്ടിയിലേക്ക് ഭൗതിക ശരീരം കൊണ്ടുവരുമ്പോൾ വഴിയിലൊന്നും പൊതുദർശനമുണ്ടാകില്ലെന്നും സി പി ഐ എം ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് 4.30ന് കൊയിലാണ്ടിയിൽ മൗനജാഥയും അനുശോചന യോഗവും നടക്കും.



