KOYILANDY DIARY.COM

The Perfect News Portal

തൃശൂരിൽ പട്ടാപ്പകൽ ജീവനക്കാരെ ബന്ദികളാക്കി ബാങ്ക് കൊള്ള

തൃശൂരിൽ പട്ടാപ്പകൽ ജീവനക്കാരെ ബന്ദികളാക്കി ബാങ്ക് കൊള്ള. ഇന്ന് ഉച്ചക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചാലക്കുടിയിലുള്ള പോട്ട ഫെഡറൽ ബാങ്ക് ശാഖയിലാണ് മോഷണം നടന്നത്. ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു മോഷണം. ഹെൽമറ്റും ജാക്കറ്റും ഗ്ലൗസും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. കാഷ്യറെ കത്തിമുനയിൽ നിർത്തി പണവുമായി കടന്നു കളയുകയായിരുന്നു. പത്ത് ലക്ഷം നഷ്ടപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

മോഷ്ടാവ് സ്കൂട്ടറിൽ വരുന്നതും ബാങ്കിനുള്ളിൽ കയറുന്നതും അടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഹെൽമറ്റും ജാക്കറ്റും ഗ്ലൗസും ധരിച്ച് ബാങ്കിനുള്ളിൽ കയറിയ മോഷ്ടാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തി ശുചിമുറിയിൽ അടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Share news