കൊയിലാണ്ടി മുത്താമ്പി റോഡിലെ നന്മ സ്റ്റോറിൽ പട്ടാപകൽ മോഷണം
കൊയിലാണ്ടി: കൊയിലാണ്ടി മുത്താമ്പി റോഡിലെ ചെത്ത് തൊഴിലാളി സഹകരണസംഘത്തിൻറെ കീഴിലുള്ള നന്മ സ്റ്റോറിൽ പകൽ മോഷണം. ഇന്ന് കാലത്ത് 10 മണിക്കാണ് സംഭവം. കടയിലെ മേശ വലിപ്പിൽ നിന്ന് 5000 രൂപ മോഷ്ടിച്ച് പ്രതി ഓടുമ്പോൾ ജീവനക്കാരി ബഹളം വെയ്ക്കുകയും തുടർന്ന് നാട്ടുകാർ ഇയാളെ പിടികൂടികയുമായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ പോലീസെത്തി പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.



