ദയ ചാരിറ്റബിൾ സൊസൈറ്റി കുഴൽ കിണർ നിർമ്മിച്ച് നൽകി

കൊയിലാണ്ടി: പന്തലായനി ഹയർ സെക്കണ്ടറി സ്കൂൾ മുചുകുന്നിൽ നിർമ്മിച്ച് നൽകുന്ന സ്നേഹ വീടിനായി കൊയിലാണ്ടി ദയ ചാരിറ്റബിൾ സൊസൈറ്റി കുഴൽ കിണർ നിർമ്മിച്ച് നൽകി. ദയക്കുവേണ്ടി രക്ഷാധികാരി ഗഫൂർ എം വിയാണ് നിർമ്മാണത്തിനാവശ്യമായ പണം നൽകിയത്.

ഇസ്മയിൽ എം വി, അഷറഫ് പുളിയഞ്ചേരി, ഹാരിസ് ബാഫഖി തങ്ങൾ, യു കെ പവിത്രൻ, സത്താർ PTA പ്രസിഡണ്ട് പി എം ബിജു, Ishq പ്രസിഡണ്ട് പ്രമോദ് രാരോത്ത് തുടങ്ങിയവർ സമർപ്പണ പരിപാടിയിൽ പങ്കെടുത്തു.
