KOYILANDY DIARY.COM

The Perfect News Portal

മകൾ എബിവിപിയിൽ അംഗത്വമെടുത്തില്ല; തിരുവനന്തപുരത്ത് റിട്ട. എസ് ഐയുടെ വീടും വാഹനങ്ങളും അടിച്ചു തകർത്തു.

തിരുവനന്തപുരം: മകൾ എബിവിപിയിൽ അംഗത്വമെടുത്തില്ല. നെയ്യാറ്റിൻകരയിൽ റിട്ട. എസ്ഐയുടെ വീട്ടിൽ എബിവിപി  പ്രവർത്തകരുടെ അക്രമം. അമരവിള സ്വദേശി അനിൽകുമാറിന്റെ വീട്ടിലാണ് മൂന്ന് ബൈക്കുകളിലായെത്തിയ ഗുണ്ടാസംഘം അക്രമം നടത്തിയത്. വെള്ളിയാഴ്‌ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അക്രമം.

കോളേജിൽ പഠിക്കുന്ന അനിൽ കുമാറിന്റെ മകൾ എബിവിപിയിൽ അം​ഗത്വമെടുക്കാൻ വിസമ്മതിച്ചതാണ് അക്രമത്തിന് കാരണം. അനിൽകുമാറിനെയും കുടുംബത്തെയും അസഭ്യം പറഞ്ഞ അക്രമി സംഘം വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും രണ്ട് ബൈക്കുകളും അക്രമികൾ നശിപ്പിച്ചു.

Share news