KOYILANDY DIARY.COM

The Perfect News Portal

മുണ്ടൂരില്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും കാമുകനും പിടിയില്‍

.

തൃശൂര്‍: മുണ്ടൂരില്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും കാമുകനും പിടിയില്‍. മകള്‍ സന്ധ്യ (45), കാമുകന്‍ നിതിന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് മുണ്ടൂര്‍ സ്വദേശിനി തങ്കമണി (75) കൊല്ലപ്പെട്ടത്. സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇരുവരും തങ്കമണിയെ കൊലപ്പെടുത്തിയത്.

 

ശനിയാഴ്ച രാവിലെ കൊല്ലുകയും രാത്രി മൃതദേഹം പറമ്പിലിടുകയുമായിരുന്നു. തങ്കമണി തലയിടിച്ച് വീണതെന്നായിരുന്നു സന്ധ്യ ആദ്യം പറഞ്ഞത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ കൊലപാതകമാണെന്ന് വ്യക്തമാകുകയായിരുന്നു. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. ഭര്‍ത്താവും ഒരു മകനുമുണ്ട്. അവിവാഹിതനായ നിതിന്‍ അയല്‍വാസിയാണ്.

Advertisements
Share news