KOYILANDY DIARY.COM

The Perfect News Portal

ക്ഷീര കർഷക സംഗമവും കന്നുകാലി പ്രദർശനവും നടന്നു

കൊയിലാണ്ടി: ക്ഷീര വികസന വകുപ്പിൻ്റെയും വികാസ് നഗർ – ചീനച്ചേരി ക്ഷീര സംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പന്തലായനി ബ്ലോക്ക് ക്ഷീര കർഷക സംഗമം നടന്നു. വികാസ് നഗറിൽ വെച്ചു നടന്ന കന്നുകാലി പ്രദർശനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ അതുല്യ ബൈജുവിൻ്റെ അധ്യക്ഷതയിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുമാരി ചൈത്ര വിജയൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ രാജേഷ് കൂട്ടാക്കിൽ, ഹരിദാസൻ കെ.വി, ആണ്ടി കുട്ടികളത്തിൽ താഴെ എന്നിവർ സംസാരിച്ചു. ക്ഷീര സംഗമം ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് P ബാബുരാജിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി നിർവ്വഹിച്ചു. പി.കെ. സത്യൻ സ്വാഗതവും എസ് എസ് അനശ്വര നന്ദിയും പറഞ്ഞു. 
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് AM സുഗതൻ മാസ്റ്റർ, കെ. ജിവാനന്ദൻ മാസ്റ്റർ, ബിന്ദു സോമൻ, സിന്ധു സുരേഷ്, ഷീബ ശ്രീധരൻ, കെ അബിനീഷ്, ശിവദാസൻ കളത്തിൽ താഴെ എന്നിവർ ക്ഷീരകർഷകരെ ആദരിച്ചു. വികാസ് നഗർ ക്ഷീര സംഘം പ്രസിഡൻ്റ് AV സത്യൻ സ്വാഗതവും ക്ഷീര വികസന ഓഫീസർ സജിത P നന്ദിയും പറഞ്ഞു. തുടർന്ന് ആത്മകർഷക മുഖാമുഖം, ക്ഷീര വികസന സെമിനാർ, ഡയറി എക്സ്ബിഷൻ, ഡയറി ക്വിസ് എന്നിവ നടന്നു.
Share news