ഡയറി എക്സ്പോ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ക്ഷീരസംഗമത്തോടനുബന്ധിച്ച് ഡയറി എക്സ്പോ ഉദ്ഘാടനം മേപ്പയൂർ ടി കെ കൺവെൻഷൻ സെന്ററിൽ വെച്ച് മേപ്പയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ പി ശോഭ നിർവഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ഞക്കുളം നാരായണൻ അധ്യക്ഷത വഹിച്ചു.

മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്ർപേഴ്സൺ ലീന പുതിയോട്ടിൽ, മേപ്പയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ റാബിയ, എടത്തിക്കണ്ടി കുറിഞ്ഞാലിയോട് ക്ഷീരസംഘം പ്രസിഡണ്ട് സി ബാബു, കീഴൂർ ക്ഷീരസംഘം പ്രസിഡണ്ട് നാണു മാസ്റ്റർ മഠത്തിൽ കുന്നമംഗലം ബ്ലോക്ക് ക്ഷീര വികസന ഓഫീസർ ഹിത എസ്, കൊടുവള്ളി ബ്ലോക്ക് ഡയറി ഫാം ഇൻസ്‌ട്രക്ടർ സുമില കെ പി എന്നിവർ സംസാരിച്ചു.
