KOYILANDY DIARY.COM

The Perfect News Portal

വയനാട് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ 5 ലക്ഷം രൂപ അനുവദിച്ച് ക്ഷീര വികസന വകുപ്പ്

വയനാട് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ പച്ചപ്പുല്ല്, വൈക്കോൽ എന്നിവ ലഭ്യമാക്കാൻ ക്ഷീര വികസന വകുപ്പ് 5 ലക്ഷം രൂപ അനുവദിച്ചു. ക്ഷീര വികസന വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ നിന്നാണ് തുക അനുവദിക്കുക എന്ന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഓഫിസ് അറിയിച്ചു.

വയനാട്ടിൽ ഉണ്ടായിട്ടുള്ള പേമാരിയും, വെള്ളപ്പൊക്കവും കാരണം കന്നുകാലികൾക്ക് തീറ്റപ്പുല്ല്, വൈക്കോൽ എന്നിവ ലഭ്യമാകാത്ത സാഹചര്യം നിലവിലുണ്ടെന്ന് പരാതികൾ ലഭ്യമായതിന്റെ അടിസ്ഥാനത്തിൽ ആണ് മന്ത്രിയുടെ ഇടപെടൽ. കന്നുകാലികൾക്ക് ആവശ്യമായ പച്ചപ്പുല്ല്, വൈക്കോൽ തുടങ്ങിയവ ഉടൻ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ലഭ്യമാക്കണമെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Share news