ദുരിതം വിതച്ച് റഗാസ ചുഴലിക്കാറ്റ്; ചൈനയിലും തായ്‌വാനിലും കനത്ത നാശനഷ്ടം: 20 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു

തായ്‌വാനിലും തെക്കന്‍ ചൈനയിലും കനത്ത നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. 20 ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. തായ്‌വാനില്‍ 17 പേരാണ് മരിച്ചത്. 125 ഓളം പേരെ കാണാതായി. ഉയര്‍ന്ന വേലിയേറ്റത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലും ശക്തമായ മഴയും കാറ്റും ജനജീവിതത്തെ ബാധിച്ചു.

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കാറ്റിനെയും മഴയെയും പ്രതിരോധിക്കാന്‍ ആവശ്യമായ ഒരുക്കങ്ങള്‍ നേരത്തെ ചൈനയില്‍ നടപ്പാക്കിയിരുന്നു. ഹ്വാളിയൻ കൗണ്ടിയിൽ തടാകം കരകവിഞ്ഞു. ഫിലിപ്പീന്‍സില്‍ ശക്തമായ കൊടുങ്കാറ്റിനെത്തുടര്‍ന്ന് 17,500 ല്‍ അധികം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഫിലിപ്പീന്‍സിലെ അപാരി പട്ടണത്തിലാണ് റാഗസ ചുഴലിക്കാറ്റ് ആദ്യം ആഞ്ഞടിച്ചത്.

