KOYILANDY DIARY.COM

The Perfect News Portal

സൈബർ ആക്രമണം: നടി റിനി ആൻ ജോർജിന്റെ പരാതിയിൽ രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

നടി റിനി ആൻ ജോർജിന്റെ പരാതിയിൽ സൈബർ ആക്രമണം നടത്തിയതിന് രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. എറണാകുളം റൂറൽ സൈബർ പൊലീസാണ് സൈബര്‍ ആക്രമണത്തില്‍ കേസെടുത്തിരിക്കുന്നത്. ജനപ്രതിനിധിയായ യുവനേതാവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ വൻ സൈബർ ആക്രമണമാണ് നടി നേരിട്ടത്.

കോൺഗ്രസ് എംഎൽഎ ആയ രാഹുൽ മാങ്കൂട്ടത്തിലിന്റെ ചൂഷണത്തിന് ഇരയായ സ്ത്രീകൾ രംഗത്തെത്തിയത് റിനിയുടെ വെളിപ്പെടുത്തലിന് ശേഷമാണ്. രാഹുൽ മാങ്കൂട്ടത്തിൽ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്നതും കൊല്ലുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുന്നതുമായ ഓഡിയോ സന്ദേശവും നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പുറത്തെത്തിയിരുന്നു. ഇരയായ പെൺകുട്ടിക്ക് നടി പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

 

നടിയുടെ പ്രതികരണത്തിന് പിന്നാലെ വിവിധ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ നിന്നും യൂട്യൂബ് ചാനലുകളിൽ നിന്നും വൻ സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. സൈബർ ആക്രമണങ്ങളിലും അപകീർത്തികരമായ പരാമർശങ്ങളിലും നടപടി എടുക്കണമെന്നാണ് നടി പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisements
Share news