KOYILANDY DIARY.COM

The Perfect News Portal

ചൂരൽമലയിൽ മിണ്ടാപ്രാണികളോട് ക്രൂരത; ഇറച്ചിയിൽ വിഷം കലർത്തി തെരുവുനായ്ക്കൾക്ക് നൽകി

വയനാട് ചൂരൽമലയിൽ മിണ്ടാപ്രാണികളോട് ക്രൂരത. ഇറച്ചിയിൽ കാഞ്ഞിര വിഷം കലർത്തി തെരുവുനായ്ക്കൾക്ക് നൽകി. രണ്ടു നായ്ക്കൾ ചത്തു. ഇന്ന് രാവിലെ ഭക്ഷണവുമായി എത്തിയവരാണ് നായ്ക്കൾ പിടയുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഷം കലർത്തിയ ഇറച്ചി ഉള്ള കവറുകൾ കണ്ടെത്തിയത്. ദുരന്തത്തിനുശേഷം കമ്പളക്കാട് താമസിക്കുന്ന ചൂരൽമല സ്വദേശി വിനുലാല്‍ ആണ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത്.

Share news