KOYILANDY DIARY.COM

The Perfect News Portal

ബേപ്പൂരിൽ ക്രെയിൻ മറിഞ്ഞ് ഓപറേറ്റർക്ക് പരിക്ക്

.

കോഴിക്കോട്: ബേപ്പൂർ തുറമുഖത്ത്‌ എത്തിയ ഉരുവിൽനിന്നും ഭാരമേറിയ യന്ത്രം ഇറക്കുന്നതിനിടെ ക്രെയിൻ മറിഞ്ഞു ഓപറേറ്റർക്ക് പരിക്കേറ്റു. ക്രെയിനിന്റെ ഇടയിൽ കുടുങ്ങിയ ഓപറേറ്റർ ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.

 

​മിനിക്കോയ് ദ്വീപിൽ നിന്നും എത്തിയ “പി വി സ്റ്റാർ’ ഉരുവിൽ കൊണ്ടുവന്ന അഞ്ചു ടണ്ണിലേറെ ഭാരമുള്ള ബിഎസ്എൻഎൽ കേബിൾ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന എച്ച്ഡി ഡി (ഹൊറിസോണ്ടൽ ഡ്രില്ലിങ് ഡ്രിൽ) എൻജിൻ ഇറക്കുമ്പോഴായിരുന്നു അപകടം. ക്രെയിനിനോടൊപ്പം എൻജിനും വാർഫിൽ പതിച്ചു. എൻജിനും ഭാഗികമായി തകർന്നു. 1.40 കോടി രൂപ വിലയുള്ള എൻജിൻ പ്രവർത്തനവും നിലച്ചു. കൂടുതൽ തൊഴിലാളികൾ തുറമുഖത്തെ വടക്കുഭാഗത്തെ വാർഫിലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

Advertisements

 

Share news