‘സിപിഐഎം നിലപാട് ശരിയെന്ന് തെളിഞ്ഞു, ഡിസിസി പ്രസിഡണ്ട് പിഴവ് അംഗീകരിച്ചതിൽ സന്തോഷം’: എം മെഹബൂബ്
.
സിപിഐഎം പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് കോടതി വിധിയിലുടെ തെളിഞ്ഞെന്നും, ഡിസിസി പ്രസിഡണ്ട് പിഴവ് അംഗീകരിച്ചതിൽ സന്തോഷമെന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്. വി എം വിനു വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വോട്ടർ പട്ടികയിൽ വിനുവിന്റെ പേരുണ്ടോ എന്ന് കോൺഗ്രസ് പരിശോധിക്കണമായിരുന്നു. 2020 ലും വിനുവിന്റെ പേരുണ്ടായിരുന്നില്ല.

വർഗീയ കക്ഷികളുമായി പരസ്യ ബന്ധമാണ് യുഡിഎഫിനെന്നും അദ്ദേഹം വിമർശിച്ചു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫിലെ മതനിരപേക്ഷവാദികൾ മുന്നണി വിടുകയാണ്. വെൽഫയർ പാർട്ടിയുമായുളള കോൺഗ്രസ് ബന്ധം തെളിയിക്കുന്ന വാർത്ത തെളിവ് സഹിതം പുറത്ത് വിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Advertisements




