KOYILANDY DIARY.COM

The Perfect News Portal

കൃസ്ത്യൻ മിഷണറിമാരെ ജയിലിലടച്ചതിൽ കൊയിലാണ്ടിയിൽ സിപിഐഎം പ്രതിഷേധം

കൊയിലാണ്ടി: ഛത്തീസ്ഗഡിൽ കൃസ്ത്യൻ മിഷണറിമാരെ മനുഷ്യക്കടത്ത് ആരോപിച്ച് ജയിലിൽ അടച്ച നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരത്തിൽ സിപിഐ(എം) നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. കുട്ടായ്മ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി കെ ചന്ദ്രൻ അധ്യക്ഷതവഹിച്ചു.

മുൻ എംഎൽഎ കെ ദാസൻ, ഏരിയ കമ്മിറ്റി അംഗം എൻ കെ ഭാസ്ക്കരൻ, നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, എം. ബാലകൃഷ്ണൻ, പി ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം കെ ഷിജു സ്വാഗതം പറഞ്ഞു.

Share news