കേന്ദ്ര ബജറ്റിനെതിരെ സിപിഐ(എം) കൊയിലാണ്ടിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: കേന്ദ്ര ബജറ്റിൽ കേരളത്തെ പാടെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പ്രകടനത്തിനുശേഷം കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പൊതുയോഗം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. യു.കെ. ചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ, എം.എ ഷാജി, നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.
