ലോക്സഭയിൽ വഖഫ് ബില്ലിനെ എതിർത്ത് സിപിഐഎം

ലോക്സഭയിൽ വഖഫ് ബില്ലിനെ എതിർത്ത് സിപിഐഎം. വഖഫ് ബോർഡ് ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി സഭയിൽ പറഞ്ഞു. വഖഫ് ബിൽ സ്റ്റാൻഡിങ് കമ്മറ്റിക്ക് വിടണം എന്ന് കെ രാധാകൃഷ്ണൻ എം പി ആവശ്യപ്പെട്ടു.

അതേസമയം, കനിമൊഴി, കെ സി വേണുഗോപാൽ തുടങ്ങിയവർ ബില്ലിനെ ശക്തമായി എതിർത്തു. ബോർഡിന്റെ അധികാരം കവർന്നെടുക്കാൻ ഉള്ള നീക്കമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും പ്രതിപക്ഷം പറഞ്ഞു.

