സിപിഐ(എം)നേതൃത്വത്തിൽ കൊയിലാണ്ടി റീജിയണൽ ഫിഷറിസ് ടെക്നിക്കൽ ഹൈസ്കൂൾ ശുചീകരിച്ചു
കൊയിലാണ്ടി: സിപിഐ(എം) കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി റീജിയണൽ ഫിഷറിസ് ടെക്നിക്കൽ ഹൈസ്കൂൾ ശുചീകരിച്ചു. സിപിഐ(എം) ഏരിയ കമ്മിറ്റി അംഗവും നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കെ ഷിജു ക്യാമ്പയിൻ ചെയ്തു. ലോക്കൽ സെക്രട്ടറി പി കെ ഭരതൻ, സി എം സുനിലേശൻ, സുജിത്കുമാർ, ഡി കെ ബിജു, ഭവിത, ടി പി അശോകൻ, എ പി നാസർ തുടങ്ങിയവർ നേതൃത്വം നൽകി.



