KOYILANDY DIARY.COM

The Perfect News Portal

പെരിയ കേസില്‍ സിപിഐഎം നേതാക്കള്‍ ജയില്‍ മോചിതരായി

പെരിയ കേസിലെ നാല് പ്രതികളുടെ ശിക്ഷാവിധി ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ പെരിയ കേസില്‍ സിപിഐഎം നേതാക്കള്‍ ജയില്‍ മോചിതരായി. കെ വി കുഞ്ഞിരാമന്‍, മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, ഭാസ്‌കരന്‍ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്. സിപിഐഎമ്മിനെതിരായ ഗൂഢാലോചനയാണ് കേസില്‍ പ്രതികളാകാന്‍ കാരണമെന്ന് പുറത്തിറങ്ങിയ കെ വി കുഞ്ഞിരാമന്‍ പറഞ്ഞു. പൊളിഞ്ഞത് സിബിഐ തയ്യാറാക്കിയ കെട്ടുകഥകളാണെന്നും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വര്‍ധിച്ചുവെന്നും കെ വി കുഞ്ഞിരാമന്‍ പറഞ്ഞു.

കെ വി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവര്‍ക്ക് സി ബി ഐ കോടതി 5 വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തു 4 പേര്‍ക്കും ഉടന്‍ ജാമ്യം അനുവദിക്കാന്‍ ഉത്തരവിട്ടത്. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി സിബിഐക്ക് നോട്ടീസയച്ചു. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്‌റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. കുറ്റകൃത്യത്തിലോ ഗുഢാലോചനയിലും ഒരു തരത്തിലും തങ്ങള്‍ പങ്കെടുത്തിട്ടില്ലെന്നും 4 പേരും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

ഐ പി സി 225 പ്രകാരം പ്രതികളെ സഹായിച്ചു എന്നതായിരുന്നു 4 പേര്‍ക്കും എതിരെയുള്ള കുറ്റാരോപണം. ഇതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സി ബി ഐക്ക് കഴിഞ്ഞില്ലെങ്കിലും 4 പേരെയും വിചാരണ കോടതി ശിക്ഷിക്കുകയായിരുന്നു. ഇതാണ് 4 പേരും ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.

Advertisements

 

Share news