KOYILANDY DIARY.COM

The Perfect News Portal

സിപിഐഎം കൊല്ലം ലോക്കൽ സമ്മേളനം സ്വാഗതസംഘമായി

കൊയിലാണ്ടി: CPI(M) ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി ഒക്ടോബർ 14, 15 തിയ്യതികളിലായി നടക്കുന്ന കൊല്ലം ലോക്കൽ സമ്മേളനത്തിൻ്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗത സംഘo യോഗം ലോക്കൽ സെക്രട്ടറി എൻ.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. വിയ്യൂർ – ഇല്ലത്ത് താഴെ സഖാവ് കുഞ്ഞിരാമൻ, വി.പി. ഗംഗാധരൻ മാസ്റ്റർ നഗറിലാണ് സമ്മേളനം  നടക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് പതാക ദിനം, കൊടിമര ജാഥ, പൊതു പ്രകടനം, വളണ്ടിയർ മാർച്ച് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
.
.
ഒക്ടോബർ 6ന് മുഴുവൻ പാർട്ടി വീടുകളിലും പതാക ഉയർത്തും. 11ന് പാറേമ്മൽ കുഞ്ഞിക്കണാരേട്ടൻ സ്മൃതി മണ്ഡപത്തിൽ നിന്നും പതാക ജാഥ പുറപ്പെടും.  സ. ജംഷീദ് അലി സംസാരിക്കും. രണ്ടായിരത്തിലധികം ആളുകൾ പങ്കെടുക്കുന്ന പ്രകടനവും റെഡ് വളണ്ടിയർ മാർച്ചും ഉണ്ടാവും.
.
.
സ്വാഗതം സംഘം ചെയർമാനായി ലോക്കൽ കമ്മിറ്റി അംഗം ഷൈജു Pk യേയും കൺവീനറായി ജിംനേഷിനേയും തെരഞ്ഞെടുത്തു. വിവിധ സബ്ബ് കമ്മിറ്റി ഭാരവാഹികൾ 
പ്രചരണം, അനുബന്ധ പരിപാടി കൺവീനർ രാജഗോപാലൻ, ചെയർമാൻ മുരളി. സ്റ്റേജ്, ഡക്കറേഷൻ കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ, കൺവീനർ ബിജു. ഭക്ഷണ കമ്മിറ്റി ചെയർമാൻ ദിനേശൻ, കൺവീനർ സുധാകരൻ.
Share news