വെനിസ്വേലയിൽ അമേരിക്ക നടത്തുന്ന ഏകപക്ഷീയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് CPIM പ്രതിഷേധ പ്രകടനം നടത്തി
.
കൊയിലാണ്ടി: വെനിസ്വേലയിൽ അമേരിക്ക നടത്തുന്ന ഏകപക്ഷീയ ആക്രമണങ്ങളിലും, പ്രസിഡണ്ട് മഡുറോയേയും ഭാര്യയേയും ബന്ദികളാക്കി തടഞ്ഞുവെച്ചതിലും പ്രതിഷേധിച്ച് CPIM കാപ്പാട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ തിരുവങ്ങൂരിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് എം നൗഫൽ, പി. രാമകൃഷ്ണൻ, എൻ. ബിജീഷ്, പി. കെ സത്യൻ എന്നിവർ നേതൃത്വം നൽകി.



