ക്ഷേമപെൻഷൻ വർദ്ധിപ്പിച്ച എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് കൊയിലാണ്ടിയിൽ സിപിഐഎം ആഹ്ളാദ പ്രകടനം നടത്തി
കൊയിലാണ്ടി: ക്ഷേമപെൻഷൻ 2000 രൂപയാക്കിവർദ്ധിപ്പിച്ചും വീട്ടമ്മമാർക്ക് സ്ത്രീ സുരക്ഷാ പെൻഷനും മറ്റ് വിവിധ ആനുകൂല്യങ്ങളും പ്രഖ്യാപിച്ച എൽഡിഎഫ് സർക്കാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിപിഐ(എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പട്ടണത്തിൽ ആഹ്ളാദ പ്രകടനം നടത്തി. ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ മാസ്റ്റർ, ലോക്കൽ സെക്രട്ടറി പി ചന്ദ്രശേഖരൻ, മാങ്ങോട്ടിൽ സുരേന്ദ്രൻ, എം വി ബാലൻ, യു കെ ചന്ദ്രൻ, പി എം ബിജു, പി.കെ രഘുനാഥ്, സി കെ ആനന്ദൻ എന്നിവർ നേതൃത്വം നൽകി.



