സിപിഐ(എം) നേതാവിൻ്റെ വീട്ടിൽ കയറി വധഭീഷണി മുഴക്കി
കൊയിലാണ്ടി: സിപിഐ(എം) നേതാവിൻ്റെ വീട്ടിൽ കയറി വധഭീഷണി മുഴക്കി സ്വർണ്ണവും പണവും കവർന്നതായി പരാതി. കൊടക്കാട്ടുംമുറി മുൻ സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ പി സിജീഷിൻ്റെ വീട്ടിലാണ് അക്രമികൾ കയറി ഭീഷണിപ്പെടുത്തുകയും സ്വർണവും പണവും കവരുകയും ചെയ്തത്. സംഭവത്തിൽ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നെല്ല്യാടി വന്ദന കലാവേദിക്ക് സമീപം നിർത്തിയിട്ടിരുന്ന മൂന്ന് ബെക്കുകളുടെ ലോക്കിൽ പശ (ഫെവി ക്വിക്ക്) ഒഴിച്ച് കേട് വരുത്തിയിരുന്നു, അതിൽ പി. സിജീഷിൻ്റെ മകൻ്റെ ബൈക്കും ഉണ്ടായിരുന്നു.

DYFi കൊല്ലം മേഖലാ സെക്രട്ടറിക്ക് നേരെ കഴിഞ്ഞ മാസം RSS അക്രമികളുടെ വധശ്രമം ഉൾപ്പെടെ നടന്നിരുന്നു. ഈ സംഭവത്തിൽ പരാതി പറഞ്ഞതിനാണ് ഡിവൈഎഫ്ഐ പ്രവർത്തരുടെ ബൈക്ക് ആർ.എസ്.എസ് പ്രവർത്തകർ പശ ഉപയോഗിച്ച് നശിപ്പിച്ചതെന്ന് പ്രതി സജിത്ത് തന്നെ പരസ്യമായി പ്രചരിപ്പിക്കുകയുണ്ടായി. ഇതിൽ സജിത്ത് ഉൾപ്പെടെയുള്ള ചിലരുടെ പേരിൽ ഡിവൈഎഫ്ഐ പോലീസിൽ പരാതി നൽകുകയും അവരെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതിൻ്റെ വൈരാഗ്യം തീർക്കാനാണ് വീണ്ടും വീട്ടിൽകയറി വധഭീഷണി മുഴക്കുന്ന സംഭവം ഉണ്ടായതെന്ന് പാരാതിയിൽ പറയുന്നു. മറ്റ് ബൈക്ക് ഉടമകളായ തിരുവലത്ത് നിഷാദ്, മുഹമ്മദ് അജ്മൽ, രജീഷ് എന്നിവരുടെ പരാതിയിലാണ് കൊയിലാണ്ടി പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കൊടക്കാട്ടും മുറിയിലെ മലയിൽ സജിത്താണ് പിടിയിലായത്. പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു.

ഇതിൻ്റെ വെര്യാഗ്യം തീർക്കാനാണ് പ്രതി സിജീഷിൻ്റെ വീട്ടിൽ കയറി
വധഭീഷണി മുഴക്കുകയും, ബൈക്കിൽ പശ ഒഴിച്ച് കേടു വരുത്തിയ സംഭവത്തിൽ പരാതിക്കാരനായ തിരുവലത്ത് നിഷാദിൻ്റെ വീട്ടുമുറ്റത്ത് എത്തി എനിക്കെതിരെ പരാതി കൊടുത്ത എല്ലാവരെയും വധിക്കുമെന്നും, സ്വന്തം ഓട്ടോ നിഷാദിൻ്റെ വീട്ടുമുറ്റത്ത് വെച്ച് അടിച്ചു പൊളിക്കുകയും ചെയ്തു. തുടർന്ന് പ്രതി നെല്ല്യാടി പുഴയിലേക്ക് ചാടുകയായിരുന്നു.

നാട്ടുകാർ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസും ഫയർഫോഴ്സും
സ്ഥലത്തെത്തിയെങ്കിലും പ്രതി പിന്നീട് പോലീസിൻ്റെ കണ്ണു വെട്ടിച്ച് കര കയറി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്..
