KOYILANDY DIARY.COM

The Perfect News Portal

സിപിഐഎം ചെങ്ങോട്ടുകാവ് ലോക്കൽ സമ്മേളനം സമാപിച്ചു

കൊയിലാണ്ടി: സിപിഐഎം ചെങ്ങോട്ടുകാവ് ലോക്കൽ സമ്മേളനം സമാപിച്ചു. സെക്രട്ടറിയായി അനിൽ പറമ്പത്തിനെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം മെഹബൂബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ എൻ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ജല്‍ജീവന്‍ മിഷൻ പ്രകാരം കുഴിയെടുത്ത് താറുമാറാകുന്ന റോഡുകൾ പുനസ്ഥാപിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വി എം ഗംഗാധരൻ മാസ്റ്റർ സമ്മേളന നഗരിയിൽ പതാക ഉയർത്തി. എ സോമശേഖരൻ രക്തസാക്ഷി പ്രതിജ്ഞയും, അനുശോചന പ്രമേയം ടി എൻ രജിലേഷും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അനിൽ പറമ്പത്ത് അവതരിപ്പിച്ചു. എ സോമശേഖരൻ, ഷിഖ, ബി ടി എൻ രജിലേഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
.
.
പി വിശ്വൻ മാസ്റ്റർ, ഏരിയ സെക്രട്ടറി ടി കെ ചന്ദ്രൻ മാസ്റ്റർ, കെ ഷിജു മാസ്റ്റർ, ബേബി സുന്ദർരാജ്, പി സത്യൻ, ടിവി ഗിരിജ എന്നിവർ സംസാരിച്ചു. സമ്മേളനം 15 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സ്വാഗതസംഘം കൺവീനർ സി എം രതീഷ് സ്വാഗതം പറഞ്ഞു.
Share news