സിപിഐ(എം) ബ്രാഞ്ച് ഓഫീസ്, റെഡ്സ്റ്റാർ ലൈബ്രറി & കലാസമിതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സിപിഐ(എം) പെരുവട്ടൂർ – പെരുവട്ടൂർ നോർത്ത് ബ്രാഞ്ച് ഓഫീസ്, റെഡ്സ്റ്റാർ ലൈബ്രറി & കലാസമിതി ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം സംസ്ഥാന സിക്രട്ടറിയേറ്റംഗവും പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ കമ്മറ്റി അംഗം അഡ്വ. എൽ.ജി ലിജീഷ് അധ്യക്ഷത വഹിച്ചു.
.

.
സി.കെ. ഗോപാലേട്ടൻ സ്മാരക ഹാൾ സിപിഐഎം ജില്ലാ സിക്രട്ടറി എം. മെഹബൂബും, കെ.എൻ. ചെല്ലപ്പൻ മാസ്റ്റർ സ്മാരക ലൈബ്രറി ഹാൾ ജില്ലാ കമ്മറ്റി അംഗം കെ.കെ. മുഹമ്മദും, റീഡിങ് റൂം സാഹിത്യകാരൻ മോഹനൻ നടുവത്തൂരും നിർവ്വഹിച്ചു. മുതിർന്ന സി.പി.ഐ എം നേതാവ് ടി.ഗോപാലൻ പതാക ഉയർത്തി. റെഡ്സ്റ്റാർ ലൈബ്രറി & കലാസമിതി സിക്രട്ടറി ടി.പി ഷിജു റിപ്പോർട്ട് അവതരിപ്പിച്ചു.
.

.
ഏരിയാ സിക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ, കെ. ദാസൻ, അഡ്വ. കെ. സത്യൻ, പി.ചന്ദ്രശേഖരൻ, ചന്ദ്രിക ടി ശ്രേയസ്സ്, എ.കെ. രമേശൻ എന്നിവർ സംസാരിച്ചു. മുതിർന്ന നേതാവ് ടി. ഗോപാലൻ, തുമ്പക്കണ്ടി നാരായണൻ എന്നിവരെ PA മുഹമ്മദ് റിയാസ് ആദരിച്ചു. പി.കെ. ഗംഗാധരൻ സ്വാഗതവും പി.കെ. ബാലൻ നന്ദിയും പറഞ്ഞു.
