മുത്താമ്പി റോഡിലെ അണ്ടർപ്പാസിലെ വെള്ളക്കെട്ട് 19ന് സിപിഐ(എം) ബഹുജന ധർണ്ണ

കൊയിലാണ്ടി: മുത്താമ്പി റോഡിലെ അണ്ടർപ്പാസിലെ വെള്ളക്കെട്ട്: 19ന് സിപിഐ(എം) ബഹുജന ധർണ്ണ. ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് ശക്തമായ പ്രക്ഷോഭത്തിന് സിപിഐഎം നേതൃത്വം നൽകുന്നത്. ചെറു വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായ സാഹചര്യത്തിൽ അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് സിപിഐ എം നേതാക്കൾ പറഞ്ഞു.

അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനത്തിൻ്റ ഭാഗമായി ഉണ്ടായ വെള്ളക്കെട്ട് വാഹനങ്ങൾക്കും യാത്രക്കാർക്കും ഏറെ പ്രയാസം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് 19ന് ബഹുജനങ്ങളെ സംഘടിപ്പിച്ച് ധർണ്ണ സംഘടിപ്പിക്കുന്നതെന്ന് സിപിഐ(എം) സെൻട്രൽ ലോക്കൽകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

