CPI(M) കൊയിലാണ്ടി സൗത്ത് ലോക്കൽ ജില്ലാ സമ്മേളന സംഘാടക സമിതി

കൊയിലാണ്ടി: ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി നടക്കുന്ന സി.പി.ഐ എം കോഴിക്കോട്
ജില്ലാ സമ്മേളനംവിജയിപ്പിക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി സൗത്ത് ലോക്കൽ സംഘാടക സമിതി രൂപീകരിച്ചു.
കൊയിലാണ്ടി മാർക്കറ്റ് പരിസരത്ത് നടന്ന പരിപാടി കെ.ദാസൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം കെ. ഷിജു സ്വാഗതം പറഞ്ഞു.
CPI(M) ഏരിയാ സെക്രട്ടറി സെക്രട്ടറി കെ. കെ. മുഹമ്മദ്, കമ്മിറ്റി അംഗം വി.സുന്ദരൻ തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതി ഭാരവാഹികളായി യു. കെ.ഡി. അടിയോടി (ചെയർമാൻ), പി. കെ. ഭരതൻ (കൺവീനർ), എ. കെ. അനിൽകുമാർ (കൺവീനർ) എന്നിവരെ തീരുമാനിച്ചു. ലോക്കൽ സെക്രട്ടറി പി. കെ. ഭരതൻ സ്വാഗതം പറഞ്ഞു.

