KOYILANDY DIARY.COM

The Perfect News Portal

CPIM പ്രകടനപത്രിക: എല്ലാ കുടുംബങ്ങള്‍ക്കും 35 കിലോ അരി, തൊഴിലാളികള്‍ക്ക് ശമ്പളം18,000 രൂപയായി ഉയര്‍ത്തും

ദില്ലി: സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറങ്ങി. തൊഴിലാളികള്‍ക്ക് പ്രതിമാസം കുറഞ്ഞ വേതനം 18,000 രൂപയാക്കുമെന്ന് പ്രകടന പത്രിക വ്യക്തമാക്കുന്നു. എല്ലാ കുടുംബങ്ങള്‍ക്കും പൊതുവിതരണ സംവിധാനത്തിലൂടെ 35 കിലോ അരി നല്‍കുമെന്ന് മാനിഫെസ്റ്റോ പറഞ്ഞു.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, ബൃന്ദ, കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Advertisements

വാര്‍ധക്യകാല പെന്‍ഷനായി ആറായിരം രൂപ നല്‍കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിന്റെ 50 ശതമാനം കുറയാത്ത വില നല്‍കും. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് രണ്ട് രൂപ നിരക്കില്‍ ഏഴ് കിലോ അരി.

തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസ സാമ്ബത്തിക സഹായം. പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം എന്നിവയും പ്രകടന പത്രികയിലുണ്ട്.

ഡിജിറ്റല്‍ മേഖലയെ പൊതുഇടമായി കണക്കാക്കും. ഈ മേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍ അവസാനിപ്പിക്കും. നിര്‍ണ്ണായക പദവികളില്‍ ആര്‍എസ്‌എസ് നേതാക്കളെ ബിജെപി നിയോഗിച്ചത് ഒഴിവാക്കും. സ്ത്രീ സംവരണ ബില്‍ നടപ്പാക്കും.

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും റിസര്‍വേഷന്‍ ഉറപ്പാക്കും എന്നും പ്രകടന പത്രിക പറയുന്നു.

സിപിഐഎമ്മിന്റെയും ഇടതുപാര്‍ട്ടികളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തുകയും കേന്ദ്രത്തില്‍ മതേതര ജനാധിപത്യ സര്‍ക്കാര്‍ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും പ്രകടന പത്രിക പുറത്തിറക്കി സീതാറാം യെച്ചൂരി പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *