KOYILANDY DIARY.COM

The Perfect News Portal

CPI(M) നേതൃത്വത്തിൽ കൊല്ലംചിറ ശുചീകരണം ആരംഭിച്ചു

കൊയിലാണ്ടി:  സംസ്ഥാന സർക്കാരിന്റെ ഹരിത മിഷൻ ശുചീകരണ യജ്ഞം പദ്ധതിയുടെ ഭാഗമായി CPI(M) കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലംചിറയുടെ ശുചീകരണത്തിന് തുടക്കം കുറിച്ചു. CPI(M) കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചിറയുടെ പരിസരത്ത് നടന്ന ചടങ്ങിൽ മുൻ വൈസ് ചെയർമാൻ ടി.കെ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഇന്ന് കാലത്ത് 6 മണിക്ക് മുൻപ് തന്നെ ഏരിയയുടെ വിവധ ഭാഗങ്ങളിൽനിന്നെത്തിയ നൂറ് കണക്കിന് വളണ്ടിയർമാർ ശുചീകരണത്തിൽ പങ്കാളികളായി. 6 മണിമുതൽ തുടങ്ങിയ ശുചീകരണം 11 മണിയോടുകൂടി അവസാനിച്ചു. മെയ് ഇരുപതാം തിയ്യതി രണ്ടാംഘട്ട പ്രവർത്തനം നടക്കുമെന്നും കെ. ദാസൻ എം. എൽ. എ. അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് നല്ല മഴ ലഭിച്ചതോടുകൂടി പായലുകളും കുറ്റിക്കാടുകളും വളരെ പ്രയാസപ്പെട്ടാണ് നീക്കിയത്. ചിറയുടെ തെക്ക്ഭാഗത്താണ് ഇന്നത്തെ ശുചീകരണം നടന്നത്. മഴക്കാലരോഗങ്ങൾ പിടിപെടാതിരിക്കാൻ എല്ലാ വളണ്ടിയർമാർക്കും പ്രതിരോധമരുന്നും, അത്യാവശ്യം വേണ്ടവർക്ക് വൈദ്യസഹായം നൽകാനുള്ള സംവിധാനവും അവിടെ ഒരുക്കിയിരുന്നു.

ചടങ്ങിൽ കെ. ദാസൻ എം. എൽ. എ. മുഖ്യാഥിതിയായി. സംസഥാന സർക്കാരിന്റെ മൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കൊല്ലം ചിറയുടെ നവീകരണത്തിന് ഇപ്പോൾ സമർപ്പിച്ച 3 കോടി രൂപയുടെ പ്രൊപ്പോസലിന് പുറമെ ചിറയോടു ചേർന്നു നിൽക്കുന്ന മറ്റു ഭാഗങ്ങളിൽ സൗന്ദര്യവൽക്കരണം നടത്തുകയും ചിറയുടെ സംരക്ഷണം ഉൾപ്പെടെ നടത്തുന്നതിനും മറ്റ് ആവശ്യങ്ങൾക്ക് വേണ്ടയുള്ള 4 നില കെട്ടിടം പണിയുന്നതിനും ദേവസ്വം ബോർഡധികൃതരുമിയി നടത്തിയ ചർച്ചയിൽ ധാരണയായതായി. ഇത് പാർട്ടിയുടെയും സംസ്ഥാന സർക്കാരിന്റെയും ശ്രദ്ധയിൽകൊണ്ടുവരും. എം.എൽ.എ. അറിയിച്ചു.

Advertisements

നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, പി. ബാബുരാജ്, പി. വി. മാധവൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  കെ. ഷിജുമാസ്റ്റർ, നഗരസഭാ കൗൺസിലർ ഷാജി പാതിരക്കാട് ഇളയിടത്ത് വേണുഗോപാൽ, ഇ. എസ്. രാജൻ, ദേവസ്വം ബോർഡധികൃതർ തുടങ്ങിയവർ സംബന്ധിച്ചു. CPI(M) ഏരിയാ കമ്മിറ്റി അംഗം സി. അശ്വനീദേവ് സ്വാഗതവും, പണ്ടാരക്കണ്ടി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *