CPI(M) ജില്ലാ സമ്മേളനം: കൊയിലാണ്ടി ടൗൺ സംഘാടകസമിതി ഓഫീസ് തീയിട്ടു

കൊയിലാണ്ടി: സി. പി. ഐ. (എം) കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി ടൗൺ ബ്രാഞ്ച് റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് സ്ഥാപിച്ച സംഘാടകസമിതി ഓഫീസ് തീവെച്ച് നശിപ്പിച്ചു. ഇന്നലെ രാത്രി 12 മണിക്കുശേഷമാണ് അക്രമം നടന്നതെന്ന് നേതാക്കൾ പറഞ്ഞു. അക്രമികൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ സംഘാടകസമിതി ഓഫീസ് തീവെച്ച് നശിപ്പിച്ചിരുന്നു. സംഭവത്തിൽ സി.പി.ഐ.(എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയും, ടൗൺ ബ്രാഞ്ച് കമ്മിറ്റിയും ശക്തമായി പ്രതിഷേധിച്ചു.

മനപൂർവ്വം കുഴപ്പങ്ങളുണ്ടാക്കി പ്രദേശത്ത് സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് കമ്മിറ്റി പോലീസിനോടാവശ്യപ്പെട്ടു. ടി. വി. ദാമോദരൻ, എം. സുരേനദ്രൻ എന്നിവർ സംസാരിച്ചു. ഇന്ന് വൈകീട്ട് 5 മണിക്ക് പ്രതിഷേധ പ്രകടനം നടക്കുമെന്ന് നേതാക്കൾ പറഞ്ഞു.

