KOYILANDY DIARY.COM

The Perfect News Portal

കേരളത്തിൻ്റെ വികസന തുടർച്ചയ്ക്ക് ജനങ്ങൾ എൽഡിഎഫിൻ്റെ മൂന്നാമൂഴം ആഗ്രഹിക്കുന്നുണ്ടെന്ന് സിപിഐ

.

കൊയിലാണ്ടി: സിപിഐ കൊയിലാണ്ടി നിയോജക മണ്ഡലം കൺവെൻഷൻ സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ യുഎഡിഎഫും ബിജെപിയും എന്തെല്ലാ അപവാദ പ്രചരണങ്ങൾ നടത്തിയാലും കേരളത്തിലെ വികസന തുടർച്ചയ്ക്ക് ജനങ്ങൾ എൽഡിഎഫിൻ്റെ മൂന്നാമൂഴം ആഗ്രഹിക്കുന്നുണ്ടെന്നതാണ് യാഥാർഥ്യം. എൽഡിഎഫിൻ്റെ തുടർ ഭരണം കേരളത്തിൻ്റെ വികസനത്തിൻ്റെ നാഴികല്ലാണ്. 

എല്ലാ ജനവിഭാഗങ്ങക്കും വേണ്ടി ക്ഷേമ പ്രവർത്തനങ്ങൾ നൽകിയ ഗവൺമെൻറാണിതെന്ന് അദ്ധേഹം പറഞ്ഞു. ജില്ലാ എക്സിക്യുട്ടീവ് മെമ്പർ ഇ.കെ. അജിത് അദ്ധ്യക്ഷത വഹിച്ചു. എസ്. സുനിൽമോഹൻ, കെ.ടി. കല്യാണി ടീച്ചർ, എൻ. ശ്രീധരൻ, പി.കെ. വിശ്വനാഥൻ, കെ. ശശിധരൻ എന്നിവർ സംസാരിച്ചു.

Advertisements
Share news