KOYILANDY DIARY.COM

The Perfect News Portal

സിപിഐ എമ്മിനും സിപിഐക്കും രണ്ട് കാഴ്ചപ്പാടില്ല; ബിനോയ് വിശ്വം

ആലപ്പുഴ: ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ സിപിഐ എമ്മും സിപിഐയും തമ്മിൽ രണ്ട് കാഴ്ചപ്പാടില്ലെന്ന്‌ ബിനോയ് വിശ്വം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. സിപിഐയും സിപിഐ എമ്മും തമ്മിൽ തർക്കങ്ങളുണ്ടാകുമെന്ന വ്യാമോഹം വേണ്ട. എല്ലാത്തരം സാമൂഹ്യപ്രശ്നങ്ങളിലും ആശയപ്രശ്നങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും എൽഡിഎഫിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.

 

ഇടതുപക്ഷമെന്നത്‌ വെറുംവാക്കല്ല. എം മുകേഷിനെതിരായ ആരോപണങ്ങളിൽ സിപിഐയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ ആശയക്കുഴപ്പമില്ല. കേരളത്തിലെ പ്രശ്‌നങ്ങളിൽ നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറിയാണ്‌. ആനിരാജ എൻഎഫ്ഐഡബ്ല്യൂ നേതാവാണ്–- ബിനോയ് വിശ്വം പറഞ്ഞു.

 

Share news